പാമോയില്‍ കേസ്: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി

single-img
28 September 2011

തിരുവനന്തപുരം: പാമോയില്‍ കേസില്‍ പുനരന്വേഷണ ഉത്തരവിനെതിരേയുള്ള ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചതെന്നും അതിനാലാണ് പുനരന്വേഷണ ഉത്തരവ് സ്റ്റേ ചെയ്തതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Donate to evartha to support Independent journalism

വി.എസ്. സുനില്‍കുമാറാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭയില്‍ അടിയന്തരപ്രമേയമായി ചര്‍ച്ച ചെയ്യാന്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എം. മാണി മറുപടി നല്‍കി. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ വഴിവിട്ട കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും കെ.എം. മാണി പറഞ്ഞു.