ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി മമത ബാനര്‍ജി വിജയിച്ചു

single-img
28 September 2011

കോല്‍ക്കത്ത: ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലേക്ക് ജനവിധി തേടിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വിജയം. എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ നന്ദിനി മുഖര്‍ജിയെ 54,213 വോട്ടുകള്‍ക്കാണ് മമത പരാജയപ്പെടുത്തിയത്. ഭൊവാനിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് മമത ജനവിധി തേടിയത്. കേന്ദ്രമന്ത്രിയായിരിക്കെയാണ് മമത ബംഗാളില്‍ തൃണമൂലിനെ അധികാരത്തിലെത്തിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയായ അവര്‍ കേന്ദ്രമന്ത്രിസ്ഥാനവും എംപി സ്ഥാനവും രാജിവച്ചിരുന്നു.

Support Evartha to Save Independent journalism