Breaking News, National

ഡൽഹിയിൽ കെട്ടിടം തകർന്നു: മരിച്ചവരുടെ എണ്ണം ഏഴായി

ഡല്‍ഹി ദരിയാ ഗഞ്ചില്‍ കെട്ടിടം തകര്‍ന്നുവീണ് ഏഴു  മരണം. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടും. അപകടത്തില്‍ 35-ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. ഏഴു കുടുംബങ്ങളിലായി മുപ്പതോളം പേരാണ് അപകട സമയത്ത് കെട്ടിടത്തില്‍ഉണ്ടായിരുന്നത്. രാത്രി എട്ടു മണിയോടെയായിരുന്നു  ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചാന്ദ്‌നി മഹലില്‍ 70 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണത്.  വഴിയില്‍ കച്ചവടം നടത്തിയിരുന്നവരും അപകടത്തില്‍പെട്ടിട്ടുണ്ടെന്നാണ്‌ സൂചന.

സംഭവ സ്ഥലത്ത്‌ നാട്ടുകാരാണ്‌ ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്‌. കെട്ടിടത്തിന്റെ കാലപഴക്കമാണ്‌ അപകടത്തിന്റെ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം.