ഇന്ന് ബ്രസീല്‍- അര്‍ജന്റീന പോരാട്ടം

single-img
27 September 2011

ബെലം(ബ്രസീല്‍): രാജ്യാന്തര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടും. ബ്രസീലിലാണ് മത്സരം. കഴിഞ്ഞ മാസം അര്‍ജന്റീനയില്‍വച്ചു നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. യൂറോപ്പില്‍ ക്ലബ് ഫുട്‌ബോള്‍ കളിക്കുന്ന താരങ്ങള്‍ ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുക. ഫലത്തില്‍ അര്‍ജന്റീന ലയണല്‍ മെസി, ഹിഗ്വിന്‍, ഡി മാരിയ, അഗ്യൂറോ തുടങ്ങിയവരില്ലാതെയാണ് ഇന്നിറങ്ങുക. അതേസമയം, യുവാന്‍ റിക്വില്‍മി അര്‍ജന്റീനയുടെ നിരയില്‍ തിരിച്ചെത്തും. ബ്രസീല്‍ നിരയില്‍ അലക്‌സാഡ്രോ പാറ്റോ, ഡാനി ആല്‍വസ് തുടങ്ങിയവര്‍ ഉണ്ടാകില്ല. അതേസമയം, വെറ്ററന്‍ താരം റൊണാള്‍ഡീഞ്ഞോ കളത്തിലിറങ്ങും.