ഇന്‍ഡോനേഷ്യയില്‍ യാത്രാകപ്പലിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു

single-img
27 September 2011

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. 49 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സുറബായ തുറമുഖത്ത് ഇന്നു രാവിലെ പ്രാദേശികസമയം ആറ് മണിയോടെയായിരുന്നു സംഭവം. യാത്ര തുടങ്ങാന്‍ കാത്തുകിടന്ന കിരാന സെംബിലാന്‍ എന്ന കപ്പലിലെ ഒരു ട്രക്കിന് തീപിടിക്കുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചതോടെ യാത്രക്കാര്‍ ഭയചികിതരാകുകയായിരുന്നു. രക്ഷപെടാനുള്ള തിരക്കിനിടയിലാണ് കൂടുതല്‍ പേരും മരിച്ചത്. പരിക്കേറ്റവരില്‍ 14 പേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണവിധേയമാക്കിയതായി തുറമുഖ അധികൃതര്‍ അറിയിച്ചു.