പാമോയില്‍ കേസില്‍ തുടരന്വേഷണം വേണ്ട; ഹൈക്കോടതി

single-img
27 September 2011

കൊച്ചി; പാമോയില്‍ കേസില്‍ തുടരന്വേഷണ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ അഞ്ചാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ജിജി തോംസണ്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ നിര്‍ദേശിക്കുന്നതായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ വിശദീകരണമാവശ്യപ്പെട്ട് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ഒക്‌ടോബര്‍ 17 ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മെയ് 13 ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടും മറ്റും ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസ് നടപടികള്‍ നീളുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുന്നുണ്‌ടെന്ന് കാണിച്ചാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്.