പകര്‍ച്ചപ്പനി: ആരോഗ്യമന്ത്രി വിവാദപ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു

single-img
27 September 2011

തിരുവനന്തപുരം: പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവരില്‍ നല്ലൊരു ശതമാനവും മദ്യപാനം മൂലമുള്ള കരള്‍രോഗമുള്ളവരായിരുന്നുവെന്ന വിവാദ പ്രസ്താവനയില്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഖേദം പ്രകടിപ്പിച്ചു. കേന്ദ്രസംഘത്തിന്റെ നിരീക്ഷണം മാത്രമാണ് ആരോഗ്യമന്ത്രി പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. പ്രസ്താവനയില്‍ ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്‌ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. മന്ത്രി രാജിവക്കണമെന്നും റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു.