ഡല്‍ഹി അപകടം: മരണം ഏഴായി

single-img
27 September 2011

ന്യൂഡല്‍ഹി: ഡല്‍ഹി ചാന്ദ്‌നി മഹലിലെ ജുമാ മസ്ജിദിനു സമീപം മൂന്നുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. മരിച്ചവരില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. പരിക്കേറ്റ മുപ്പതോളം പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയിട്ടുള്ളതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും ആശങ്കയുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

രാത്രി എട്ടു മണിയോടെയാണു ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചാന്ദ്‌നി മഹലില്‍ 70 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നത്. പന്ത്രണേ്ടാളം കുടുംബങ്ങളാണു കെട്ടിടത്തില്‍ താമസിച്ചിരുന്നത്. വഴിയില്‍ കച്ചവടം നടത്തിയിരുന്നവരും അപകടത്തില്‍പെട്ടിട്ടുണ്‌ടെന്നാണ് സൂചന.

സംഭവ സ്ഥലത്ത് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടത്തിന്റെ കാലപഴക്കമാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.