അംബാസമുദ്രം നിരാഹാരത്തിന് ഞായറാഴ്ചക്കകം തീരുമാനം

single-img
27 September 2011

തമിഴ്‌നാട് അംബാസുമുദ്രം വിക്രമസിംഗപുരത്തുള്ള മധുര കോട്‌സില്‍ ശമ്പളവര്‍ദ്ധനവിന്റെ പേരില്‍ തുടരുന്ന നിരഹാരം 3 ദിവസം പിന്നിടുന്നു. എട്ട് വര്‍ഷമായി ശമ്പളവര്‍ദ്ധനവില്ലാതെ പണിയെടുക്കുന്ന തൊളിലാളികളാണ് 24 മണിക്കൂറും നീണ്ടു നില്‍ക്കുന്ന നിരാഹാരം അനുഷ്ഠിക്കുന്നത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടറും സ്ഥലം എം.എല്‍.എയും ചര്‍ച്ചയ്ക്ക് തയ്യറായതിന്റെ ഫലമായി ഞായറാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. അതിനുശേഷവും ഈ കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുവാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

httpv://www.youtube.com/watch?v=1gBL6rYQzGk