അഫ്‌സല്‍ ഗുരുവിന് മാപ്പു നല്‍കണമെന്ന് പ്രമേയം: കാഷ്മീര്‍ നിയമസഭയില്‍ ബഹളം

single-img
27 September 2011

ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അഫ്‌സല്‍ ഗുരുവിന് മാപ്പു നല്‍കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ജമ്മു-കാഷ്മീര്‍ നിയമസഭയില്‍ ബഹളത്തിനിടയാക്കി. സ്വതന്ത്ര അംഗമായ റഷീദ് ആണ് പ്രമേയത്തിന് അവതരണാനുമതി തേടിയത്.

രാവിലെ സഭ സമ്മേളിച്ച ഉടന്‍ ജമ്മു മേഖലയില്‍ നിന്നുള്ള പ്രതിപക്ഷ അംഗങ്ങള്‍ വിഷയമുയര്‍ത്തിയിരുന്നു. പ്രമേയം മേശപ്പുറത്ത് വക്കുകയോ ചര്‍ച്ചയ്‌ക്കെടുക്കുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ നടുത്തളത്തിലിറങ്ങി. രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെ വിധി ചര്‍ച്ചയ്ക്ക് വിധേയമാക്കാനുളള അവകാശം നിയമസഭയ്ക്കില്ലെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ശാന്തരാകാന്‍ സ്പീക്കര്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സഭ അര മണിക്കൂറത്തേക്ക് നിര്‍ത്തിവക്കേണ്ടതായും വന്നു.