അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു.

single-img
27 September 2011

കൊച്ചി: അമേരിക്കയിലെ കൊളറാഡോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. എറണാകുളം ചിലവന്നൂര്‍ ഹീരാ വാട്ടേഴ്സില്‍ താമസിക്കുന്ന പുളിങ്കുന്ന് കവലേച്ചിറ കെ.എക്സ്. ജോര്‍ജിന്റെയും റോസമ്മ ജോര്‍ജിന്റെയും മകന്‍ ബിനു ജോര്‍ജ് (38), ഭാര്യ അലീസ ജോര്‍ജ് (ബിന്ദു-36) എന്നിവരാണു മരിച്ചത്.    സംസ്കാരം പിന്നീട് യുഎസില്‍ നടക്കും .തെറ്റായ ദിശയിലൂടെയെത്തിയ വാഹനമാണ് അപകടത്തിനിടയാക്കിയത്. മൈക്കിള്‍ റസല്‍ ഓടിച്ച ടയോട്ട എസ്യുവി ഹൈവേ ക്രോസ് ചെയ്യുന്നതിനിടെ ഇവരുടെ  വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഫൌണ്ടന്‍വാലിയിലെ  ഒരു ഹൈസ്കൂള്‍ അധ്യാപകനും കോച്ചുമാണ് റസല്‍. മദ്യപിച്ചു വാഹനമോടിച്ചതാവാം  അപകടകാരണമെന്ന് സുചനയുണ്ട്. സ്റ്റേറ്റ് പട്രോള്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

                     ഇവർ മൂന്നുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബിനു ഓടിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.കൊളറാഡോയിലെ ഡ്യൂബ്‌ലോ വെസ്റ്റിലാണ് ബിനു ജോര്‍ജും അലിസയും താമസിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് അഞ്ച് മണിക്കൂറോളം ഹൈവേ അടച്ചിട്ടു. ഹൈവേയില്‍ തെറ്റായ ദിശയില്‍ റസലിന്റെ കാര്‍ സഞ്ചരിക്കുന്നതിനെക്കുറിച്ച്‌ അപകടത്തിനു മിനിട്ടുകള്‍ മുമ്പു ഹൈവേ പട്രോളിനു വിവരം ലഭിച്ചെങ്കിലും അവര്‍ സ്‌ഥലത്തെത്തുമ്പോഴേക്ക്‌ അപകടം നടന്നു.