സേവാഗും ഗംഭീറും ഡല്‍ഹി രഞ്ജി ടീമില്‍

single-img
26 September 2011

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗിനെയും ഗൗതം ഗംഭീറിനെയും നവംബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി 28 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട കളിക്കാര്‍ ബുധനാഴ്ച ഫിറോഷ കോട്‌ല മൈതാനത്ത് റിപ്പോര്‍ട്ട് ചെയ്യും. മുന്‍ താരം മാനോജ് പ്രഭാകറാണ് ഡല്‍ഹി ടീമിന്റെ കോച്ച്. സേവാഗാണ് ടീമിന്റെ ക്യാപ്റ്റന്‍. ഗൗതം ഗംഭീര്‍ വൈസ് ക്യാപ്റ്റനായ ടീമില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കുന്ന വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, ഇഷാന്ത് ശര്‍മ്മ, ആശിഷ് നെഹ്‌റ എന്നിവരുമുണ്ട്.