ചാന്നാങ്കര ദുരന്തം: വാന്‍ ഓടിച്ചിരുന്നത് ക്ലീനറെന്ന് തെളിഞ്ഞു

single-img
26 September 2011

തിരുവനന്തപുരം: കഠിനംകുളത്ത് നാലു പിഞ്ചുകുട്ടികളുടെ മരണത്തിനിടയാക്കിയ സ്‌കൂള്‍ വാന്‍ ദുരന്തത്തില്‍ വാഹനം ഓടിച്ചിരുന്നത് ക്ലീനറായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട സ്‌കൂള്‍വാനിന്റെ ക്ലീനര്‍ വെട്ടുതുറ ടെറിന്‍ കോട്ടേജില്‍ ഷിബിന്‍ സേവ്യറിനെ (19) ഒന്നാം പ്രതിയാക്കിയും ഡ്രൈവര്‍ കഠിനംകുളം വെട്ടുതുറ മഡോണ കോട്ടേജില്‍ ജഫേഴ്‌സണിനെ (30) രണ്ടാം പ്രതിയാക്കിയും സ്‌കൂള്‍ അധികൃതരെ മൂന്നാം പ്രതിയാക്കിയും മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തതായി അറിയിച്ചു.