ലളിത് മോഡിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
26 September 2011

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രമക്കേട്‌ അന്വേഷിക്കാനായി ബിസിസിസിഐ നിയോഗിച്ചഅന്വേഷണസംഘത്തെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.സമിതി അംഗങ്ങളായ അരുണ്‍ ജെയ്റ്റ് ലിയും ചിരായു അമീനും എന്നിവര്‍ തനിക്കെതിരെ പെരുമാറുന്നുവെന്നായിരുന്നു മോഡിയുടെ പരാതി. ബി.സി.സി.ഐ നിയോഗിച്ച അന്വേഷണസംഘത്തെ മാറ്റണമെന്ന ലളിത്‌മോഡിയുടെ  ഹരജി മുന്‍വിധിയോടെയുള്ളതാണെന്നും ഈ സമയത്ത് അന്വേഷണസംഘത്തെ മാറ്റുന്നത് അന്വേഷണത്തിലുള്ള ഇടപെടലാണെന്നും സുപ്രീംകോടതി വിധിച്ചു.

അന്വേഷണസമിതിയെ നിയമിച്ചത് ചട്ടപ്രകാരമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ മോഡി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു. അരുണ്‍ ജെയ്റ്റ് ലി, ചിരായു അമീന്‍, ജ്യോതിരാധിത്യ സിന്ധ്യ എന്നിവരടങ്ങുന്ന സമിതിയാണു ലളിത് മോഡിക്കെതിരേയുള്ള ഐപിഎല്‍ ക്രമക്കോടുകള്‍ അന്വേഷിക്കുന്നത്.