പി.സി.ജോര്‍ജ് ഉമ്മൻന്‍ചാണ്ടിയുടെ ക്വട്ടേഷന്‍ എടുത്തിരിക്കുന്നു: വി.എസ്

single-img
24 September 2011

തിരുവനന്തപുരം: മറ്റുള്ളവരെ ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആദ്യം വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയെ ഉപയോഗിച്ചും ഇപ്പോള്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ ഉപയോഗിച്ചുമാണ് കേസുകള്‍ അട്ടിമറിക്കുന്നതെന്നും വി.എസ്. പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് കീഴില്‍ ജുഡീഷ്യറിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവില്ലെന്നും വി.എസ്.പറഞ്ഞു. പാമോയില്‍ കേസില്‍ പി.സി.ജോര്‍ജ്, ഉമ്മന്‍ ചാണ്ടിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ചീഫ് വിപ്പിനെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടതിയെ അവഹേളിക്കുകയാണെന്നും വി.എസ്.പറഞ്ഞു. വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറിയെങ്കിലും പാമോയില്‍ കേസ് അനാഥമാകാന്‍ പോകുന്നില്ലെന്നും വി.എസ്.പറഞ്ഞു.