വി.എസ്.ക്വട്ടേഷന്‍ സംഘത്തിന്റെ കുലപതി; പി.സി.ജോര്‍ജ്

single-img
24 September 2011

കോട്ടയം: താന്‍ ഉമ്മന്‍ ചാണ്ടിയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്ന ആളാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കുലപതിയാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. മുഖ്യമന്ത്രി പദവിയും പ്രതിപക്ഷ നേതാവ് പദവിയും ഉപയോഗിച്ച് വി.എസ്. ജഡ്ജിമാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്‌ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

1993ല്‍ ഐഎച്ച്ആര്‍ഡിയില്‍ വെറും ട്രെയിനിയായി ജോലിക്ക് കയറിയ വി.എസിന്റെ മകന്‍ ഒരു ലക്ഷം രൂപ ശമ്പളം പറ്റുന്ന അഡീഷണല്‍ ഡയറക്ടറായതെങ്ങനെയെന്ന് വി.എസ്.പറയണം. വി.എസ്. മാന്യമായി സംസാരിച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ ദിവസംതോറും ഓരോ കഥകളായി പുറത്തുവിടുമെന്നും ജോര്‍ജ് പറഞ്ഞു.

തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി പാമോയില്‍ കേസില്‍ നിന്ന് പിന്‍വാങ്ങുന്ന കാര്യം സിപിഎം നേതാക്കളും സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും എങ്ങനെ നേരത്തേ അറിഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.