പാമോയില്‍ കേസ്: വിജിലന്‍സ് ജഡ്ജി പിന്‍മാറി

single-img
24 September 2011

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പാമോയില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി.കെ.ഹനീഫ പിന്‍മാറി. കേസ് മറ്റേതെങ്കിലും കോടതികളിലേക്ക് മാറ്റണമെന്നും പി.കെ.ഹനീഫ ഹൈക്കോടതിയോട് അപേക്ഷിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങള്‍ കണക്കിലെടുത്താണ് കേസില്‍ നിന്ന് പിന്‍മാറുന്നതെന്ന് പി.കെ.ഹനീഫ വ്യക്തമാക്കി. നേരത്തേ ജഡ്ജിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്ക് പരിഹാരമായില്ലെന്നും പരാതിയുമായി താന്‍ മുന്നോട്ടുപോകുമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.