ആദാമിന്റെ മകന്‍ അബു ഓസ്‌കാറിന്

single-img
24 September 2011

ന്യൂഡല്‍ഹി: മലയാളത്തിന്റെ അഭിമാനം ആദാമിന്റെ മകന്‍ അബു ഓസ്‌കാര്‍ പുരസ്‌കാരത്തിനായി മത്സരിക്കും. ഓസ്‌കാറിലെ വിദേശ ചിത്ര വിഭാഗത്തിലാണ് ആദാമിന്റെ മകന്‍ അബു ഓസ്‌കാറിന്. വിദേശ ഭാഷാ ചിത്രങ്ങളില്‍ 2011ലെ ഇന്ത്യന്‍ എന്‍ട്രിയായാണ് ചിത്രം പരിഗണിക്കപ്പെടുന്നത്. സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സലീം അഹമ്മദാണ്.