വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നത് വിമാനം ഇടിച്ചല്ലെന്ന് ഇറാന്‍ പ്രസിഡന്റ് ്

single-img
23 September 2011

ന്യൂയോര്‍ക്ക്: ന്യുയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടഗോപുരങ്ങള്‍ പത്തുവര്‍ഷം മുമ്പു തകര്‍ന്നത് വിമാനം ഇടിച്ചാണെന്നു താന്‍ കരുതുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദ്. രണ്ടു ജറ്റുവിമാനങ്ങള്‍ക്ക് ഇത്ര വലിയ കെട്ടിടം ഇടിച്ചുതകര്‍ക്കാന്‍ കഴിയില്ലെന്ന് എന്‍ജിനിയര്‍കൂടിയായ നെജാദ് അഭിപ്രായപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത സ്‌ഫോടനംകൂടി നടന്നതുകൊണ്ടാവാം ഗോപുരങ്ങള്‍ തകര്‍ന്നതെന്ന് അസോസിയേറ്റഡ് പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യുഎസ് തന്നെയാണ് സ്‌ഫോടനം നടത്തിയതെന്ന് നെജാദ് ആരോപിച്ചില്ല. എന്നാല്‍, ഇനിയും ഉത്തരം കണെ്ടത്താത്ത ചില ചോദ്യങ്ങളുണെ്ടന്ന് അദ്ദേഹം പറഞ്ഞു. യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് നെജാദ് യുഎസിലെത്തിയത്.