പ്രധാനമന്ത്രി പട്ടൌഡിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

single-img
23 September 2011

ന്യൂയോര്‍ക്ക്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൌഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു.
പട്ടൌഡിയുടെ നിര്യാണത്തില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ താനും പങ്കു ചേരുന്നതായും മന്‍മോഹന്‍ പറഞ്ഞു. കളിക്കളം വിട്ടിട്ടും ക്രിക്കറ്റിനു വേണ്ടി നിലകൊണ്ട ഇതിഹാസ താരമായിരുന്നു പട്ടൌഡിയെന്ന് അദ്ദേഹം പറഞ്ഞു.ഭാര്യ ഷര്‍മിള ടഗോറിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.