വമ്പന്മാർക്ക് സമനില

single-img
23 September 2011

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ വമ്പന്മാരായ ബാര്‍സിലോനയ്ക്കും റയല്‍ മഡ്രിഡിനും സമനില. എന്നാല്‍ മറ്റൊരു ക്ളബായ അത്ലറ്റിക്കൊ മാഡ്രിഡ് റഡാമല്‍ ഫല്‍ക്കാവോയുടെ ഇരട്ടഗോള്‍ മികവില്‍ സ്പോര്‍ട്ടിംഗ് ഡിജിയോണെതിരെ 4-0ത്തിന്റെ തകര്‍പ്പന്‍ ജയം നേടി. മറ്റു മത്സരങ്ങളില്‍ ലെവന്റെയും മലാഗയും ജയം നേടി.വലന്‍സിയ സ്വന്തം മൈതാനത്ത് ബാര്‍സിലോനയെ 2-2ന് തളച്ചപ്പോള്‍ റയല്‍ മഡ്രിഡ് എവേ മല്‍സരത്തില്‍ റേസിങ് സന്റാന്‍ഡറിനോടാണു ഗോള്‍രഹിത സമനില വഴങ്ങിയത്. നാലു കളികള്‍ കഴിഞ്ഞപ്പോള്‍ പത്തുപോയിന്റുമായി വലന്‍സിയ ആണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.