2ജി വിവാദത്തില്‍ സോണിയ ഇടപെടുന്നു

single-img
23 September 2011

ന്യൂഡല്‍ഹി: 2 ജി വിവാദത്തില്‍ ചിദംബരത്തിനു പിന്തുണ നല്കാനും അദ്ദേഹത്തെ പ്രതിരോധിക്കാനും എല്ലാ നേതാക്കള്‍ക്കും സോണിയ നിര്‍ദേശം നല്കിയതായി സൂചന. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗിന് പിന്നാലെയാണു പാര്‍ട്ടിയധ്യക്ഷയും ചിദംബരത്തിനു ശക്തമായ പിന്തുണയുമായി രംഗത്തുവന്നിട്ടുള്ളത് ചിദംബരത്തിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇതിനിടെ വാഷിംഗ്ടണിലായിരുന്ന ധനമന്ത്രി പ്രണാബ് മുഖര്‍ജി പരിപാടികള്‍ മാറ്റിവച്ച് ന്യൂയോര്‍ക്കിലേക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണാന്‍ പുറപ്പെട്ടു. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടാണു പ്രണാബ് ചെല്ലുന്നതെന്നാണു സൂചന. ധനമന്ത്രാലയത്തിന്റെ കുറിപ്പ് സംബന്ധിച്ചു പ്രധാനമന്ത്രി പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി മുതല്‍ പാര്‍ട്ടിയുടെ വക്താക്കള്‍വരെയുള്ള നേതാക്കളോടു ചിദംബരത്തെയും സര്‍ക്കാരിനെയും പ്രതിരോധിക്കാന്‍ സോണിയാഗാന്ധി ആവശ്യപ്പെട്ടതായി ഒരു മുതിര്‍ന്ന നേതാവാണ് ഇന്നലെ പറഞ്ഞത്. ഇന്നലെ എ.രാജയും ദയാനിധിമാരനുമായിരുന്നെങ്കില്‍ ഇന്നതു ചിദംബരമാണെന്നും നാളെ മന്‍മോഹന്‍സിംഗാകാമെന്നും അതിനാല്‍ വിവാദം തുടരുന്നത് അനുവദിക്കാനാവില്ലെന്നും സോണിയ പറഞ്ഞതായി നേതാവു കൂട്ടിച്ചേര്‍ത്തു.