പി.സി. ജോര്‍ജിന് കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം

single-img
22 September 2011

തിരുവനന്തപുരം: പാമോയില്‍ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് ഹാജരാകാന്‍ പി.സി. ജോര്‍ജിനോട് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നിര്‍ദേശം. അടുത്ത മാസം 18 ന് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.