മമ്മൂട്ടി ജയനാകുന്നു

single-img
22 September 2011

തീയറ്ററുകളിൽ ചിരിയുടെ പ്രകമ്പനങ്ങൾ സൃഷ്ടിച്ച സംവിധായകൻ ഷാഫിയുടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു.ഷാഫിയുടെ വെന്നീസിലെ വ്യാപാരിയിൽ മമ്മൂട്ടിയാണു നായകൻ.എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയില്‍ മമ്മൂട്ടി പവിത്രന്‍ എന്ന കയറുക്കച്ചവടക്കാരന്റെ വേഷത്തിലാണെത്തുന്നത്.കാവ്യ മാധവനാണു നായിക.അമ്മുവെന്ന തനി നാട്ടിൻപുറത്തുകാരിയുടെ വേഷത്തിലാണു കാവ്യ എത്തുന്നത്.ക്ലാസ്മേറ്റ്സ്, സൈക്കിള്‍, ഇവിടം സ്വര്‍ഗമാണ് എന്നീ സിനിമകള്‍ക്ക് ശേഷം ജയിംസ് ആല്‍ബര്‍ട്ട് എഴുതുന്ന തിരക്കഥയാണ് വെനീസിലെ വ്യാപാരി.

Support Evartha to Save Independent journalism

ചിത്രത്തിനു മറ്റൊരു പ്രത്തേകത കൂടിയുണ്ട് ജയനും സീമയും ആടി തകർത്ത അങ്ങാടിയിലെ കണ്ണും കണ്ണും എന്ന ഗാനം വെന്നീസിലെ വ്യാപാരിക്ക് വേണ്ടി ബിജുപാൽ റീമിക്സ് ചെയ്തിരിക്കുന്നു.ബെൽബോട്ടൻ പാൻസും അണിഞ്ഞുള്ള മമ്മൂട്ടിയുടെ ജയൻ അപ്പിയറൻസിലുള്ള നൃത്തച്ചുവടുകൾക്ക് കാത്തിരിക്കുകയാണു ആരാധകർ.