ഇറാക്കില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 3 മരണം

single-img
22 September 2011

ബാഗ്ദാദ്: തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നു 50 കിലോമീറ്റര്‍ അകലെ ബബിള്‍ പ്രവിശ്യയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഹസ്‌വാ നഗരത്തിലെ ഒരു റെസ്റ്റോറന്റിനു പുറത്താണ് സ്‌ഫോടനമുണ്ടായത്. റെസ്റ്റോറന്റിനു പുറത്ത് പാര്‍ക്കു ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. റിമോട്ട് കണ്‍ട്രോള്‍ ബോംബാണ് സ്‌ഫോടനത്തിനു ഉപയോഗിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങളും സമീപത്തെ കെട്ടിടവും തകര്‍ന്നു.