തനിക്ക് പ്രധാനമന്ത്രി മോഹമില്ല; അദ്വാനി

single-img
21 September 2011

നാഗ്പൂര്‍: പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയാണ് താന്‍ രഥയാത്ര നടത്തുന്നതെന്ന വാദം തെറ്റാണെന്ന് എല്‍.കെ. അദ്വാനി. പ്രധാനമന്ത്രിയാവാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസമാണ് അഡ്വാനി രഥയാത്ര പ്രഖ്യാപിച്ചത്. പിന്നീട് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ രഥയാത്രക്കെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് തെറ്റാശണന്നും അദ്ദേഹം പറഞ്ഞു.