പ്രണാബ് മുഖര്‍ജി ചിദംബരത്തിനെതിരെ പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്തായി

ന്യൂഡല്‍ഹി: 2001-ലെ നിരക്കില്‍ 2008-ല്‍ സ്പെക്ട്രം വില്പന നടത്തിയത് ചിദംബരം അംഗീകരിച്ചതായി വെളിപ്പെടുത്തിക്കൊണ്ട് 2ജി സ്പെക്ട്രം ഇടപാടിലെ ക്രമക്കേടിനെക്കുറിച്ച് അന്നത്തെ ധനമന്ത്രി പി. ചിദംബരത്തിന് അറിവും പങ്കാളിത്തവും ഉണ്ടായിരുന്നുവെന്ന സൂചനയോടെ ഇപ്പോഴത്തെ ധനമന്ത്രി പ്രണാബ് മുഖര്‍ജി പ്രധാനമന്ത്രിക്കു കത്തയച്ചതു പുറത്തുവന്നു.
യു.പി.എ ഗവണ്മെന്റിലെ രണ്ട് വമ്പന്മാര് തമ്മിലുള്ള പ്രശ്നങ്ങളാണ് ഈ സ്ംഭവത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. സുപ്രീം കോടതിയില്‍ ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച പ്രണാബിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ചിദംബരം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് 25-നാണ് പ്രണാബിന്റെ നേരിട്ടുള്ള അറിവോടെ ധനമന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 11 പേജുള്ള കുറിപ്പയച്ചത്. 2ജി സ്പെക്ട്രം അഴിമതി വിവാദമായ ശേഷവും മന്ത്രിയായിരുന്ന എ. രാജ തിഹാര്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷവുമാണ് പ്രണാബ് നേരിട്ട് കണ്ട് അംഗീകാരം നല്കിയ ചിദംബരത്തെ പരാമര്‍ശിക്കുന്ന കത്ത് പ്രധാന മന്ത്രി ക്ക് അയച്ചത്.