പകര്‍ച്ചപ്പനി: നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

single-img
21 September 2011

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നത് തടയാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി അടൂര്‍ പ്രകാശ്. മരുന്നിന്റെ അപര്യാപ്തത ഒരിടത്തുമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിഎംഒമാര്‍ക്ക് രണ്ടുലക്ഷം രൂപവീതം അനുവദിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു. പകര്‍ച്ചപ്പനി സംബന്ധിച്ച് എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫിസര്‍മാരോട് സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണെ്ടന്നും ആരോഗ്യമന്ത്രി അറിയിച്ചു.