ചാവേര്‍ ആക്രണത്തില്‍ ബര്‍ഹനുദ്ദീന്‍ റബ്ബാനി കൊല്ലപ്പെട്ടു

single-img
21 September 2011

കാബൂള്‍: മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ബര്‍ഹനുദ്ദീന്‍ റബ്ബാനി(80) യെ താലിബാന്‍ ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി. അഫ്ഗാന്‍ സമാധാന സമിതിയുടെ അധ്യക്ഷനായ റബ്ബാനി കാബൂളില്‍ സ്വന്തം വസതിയില്‍ താലിബാനുമായി സമാധാന ചര്‍ച്ചനടത്തുമ്പോള്‍ തലപ്പാവിനുള്ളില്‍ ബോംബുമായി വന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ഉത്തര വാദിത്വം താലിബാന്‍ ഏറ്റെടുത്തു.

Support Evartha to Save Independent journalism

യുഎന്‍ ജനറല്‍ അസംബ്‌ളി സമ്മേളനത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിനു പോയ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി യുഎസ് പര്യടനം വെട്ടിച്ചുരുക്കി കാബൂളിലേക്കു മടങ്ങിയിട്ടുണ്ട്. കൊലപാതകത്തെ പാക്കിസ്ഥാന്‍ അപലപിച്ചു.