15 മന്ത്രിമാര്‍ ഇന്നു ഡല്‍ഹിയിലേക്ക്

single-img
20 September 2011

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ സംഘം കേരളത്തിന്റെ വിവിധ വികസനപദ്ധതികളെയും ആവശ്യങ്ങളെയും കുറിച്ചു കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനു ഇന്നു ഡല്‍ഹിക്കു പോകും.

മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി.ജോസഫ്, ആര്യാടന്‍ മുഹമ്മദ്, കെ.പി.മോഹനന്‍, എം.കെ.മുനീര്‍ എന്നീ മന്ത്രിമാരാണ് ഡല്‍ഹിക്കു പോകുന്നത്. നാളെ ഹൈദരാബാദില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വ്യവസായ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വ്യവസായികളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഡല്‍ഹിയിലെത്തുക. 24ന് മുഖ്യമന്ത്രിയും മന്ത്രിമാരും തിരിച്ചെത്തും.