ചൈനയിൽ പ്രളയം:മരണം 57

single-img
20 September 2011

ബെയ്ജിങ് : ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയത്തിൽ 57 മരണം.സിച്യുവന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കം മൂന്ന് മില്യണ്‍ ജനങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.ലക്ഷക്കണക്കിനു പേരെ ദുരിത മേഖലയില്‍ നിന്നൊഴിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ടുകൾ.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സംഘം എത്തിയിട്ടുണ്ട്. 16,700 ഹെക്ടര്‍ കൃഷിഭൂമി വെള്ളപ്പൊക്കത്തില്‍ നശിച്ചു. 31,000 വീടുകള്‍ക്കു നാശനഷ്ടം ഉണ്ടായി. 1847ന് ശേഷം ചൈന കാണുന്ന കനത്ത വെള്ളപ്പൊക്കമാണിത്
httpv://www.youtube.com/watch?v=1dktDXHsk6k