ജ്ഞാനപീഠം ചന്ദ്രശേഖര കമ്പര്‍ക്ക്

single-img
20 September 2011

കന്നട കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും സംവിധായകനുമായ ചന്ദ്രശേഖര കമ്പർ ജ്ഞാനപീഠ പുരസ്കാരത്തിനു അർഹനായി.ഡല്‍ഹിയില്‍ ചേര്‍ന്ന ജഞാനപീഠം സമിതിയാണ് കമ്പറെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 74കാരനായ ചന്ദ്രശേഖര്‍ കമ്പറുടെ കവിതാസമാഹാരമായ സാവിരാധ നീരലുവിന് 1982ല്‍ ആശാന്‍ സ്മാരക പുരസ്കാരം ലഭിച്ചിരുന്നു.
കന്നട സര്‍വകലാശാലാ സ്ഥാപക വൈസ് ചാന്‍സലറായ ചന്ദ്രശേഖര കമ്പര്‍, ഷികാഗോ, ബാംഗ്ലൂര്‍ സര്‍വകലാശാലകളില്‍ പഠിപ്പിച്ചിട്ടുണ്ട്. നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായിരുന്നു.