മാനദണ്ഡം ലംഘിച്ച് അരുണ്‍കുമാറിന്റെ നിയമനമെന്ന് മൊഴി

single-img
20 September 2011

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ ഐ.സി.ടി. അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചത് കേന്ദ്രമാനദണ്ഡം ലംഘിച്ചുകൊണ്ടാണെന്ന് ഐ.ടി. സെക്രട്ടറി ടി. ബാലകൃഷ്ണന്‍ നിയമസഭാ സമിതിക്കു മുമ്പാകെ മൊഴിനല്‍കി. ഐ.സി.ടിയുടെ നിയമം ഭേദഗതി ശചയ്തത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നാണ് ടി.ബാലകൃഷ്ണന്‍ മൊഴി നല്‍കിയിരിക്കുന്നത്.