ഭീകരവിരുദ്ധ നടപടി: ബ്രിട്ടനില്‍ ഏഴുപേര്‍ അറസ്റ്റില്‍

single-img
19 September 2011

ലണ്ടന്‍: ഒരു സ്ത്രീ ഉള്‍പ്പെടെ ഏഴുപേരെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി ബ്രിട്ടനിലെ ബര്‍മിങ്ങാം മേഖലയില്‍ പോലീസ് അറസ്റ്റു ചെയ്തു. 22-നും 32-നും മധ്യേ പ്രായമുള്ളവരാണ് പിടിയിലായത്. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുസുരക്ഷ മുന്‍നിര്‍ത്തിയാണ് അറസ്റ്റെന്നു പോലീസ് പറഞ്ഞു. അന്വേഷണം പ്രാരംഭദശയില്‍ മാത്രമായതിനാല്‍ അറസ്റ്റിലായവര്‍ ചെയ്ത കുറ്റകൃത്യത്തെപ്പറ്റി വെളിപ്പെടുത്താനാവില്ലെന്ന് വെസ്റ്റ്മിഡ്‌ലാന്‍ഡ്‌സ് പോലീസ് അസിസ്റ്റന്റ് മേധാവി മാര്‍ക്കസ് ബീല്‍ അറിയിച്ചു.