കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം • ഇ വാർത്ത | evartha
Cricket, Sports

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യോഗ്യതാ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഓക്കലന്‍ഡ് എയ്‌സിനെതിരേ രണ്ടു റണ്‍സിന്റെ ജയം. കൊല്‍ക്കത്തയുടെ 122 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്നിറങ്ങിയ ഓക്കലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 119 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 40 റണ്‍സ് നേടിയ ലൂ വിന്‍സന്റാണ് ടോപ്പ് സ്‌കോറര്‍. കോല്‍ക്കത്തക്ക് വേണ്ടി യൂസഫ് പത്താന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കോല്‍ക്കത്ത 2 ഓവറില്‍ ആറ് വിക്കറ്റിന് 121 റണ്‍സ് നേടി.