ശ്രീപത്മനാഭസ്വാമി ക്ഷേത്രം: പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ ചെന്നിത്തല

single-img
19 September 2011

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ സംരക്ഷണത്തെപ്പറ്റി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണെ്ടന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് രാഷ്ട്രസ്വത്താണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ക്ഷേത്രഭരണത്തെപ്പറ്റിയും എന്തുതരം സംവിധാനം വേണമെന്നതുമൊക്കെ വിശ്വാസികളുടെയും ഭക്തജനങ്ങളുടെയും താത്പര്യങ്ങള്‍കൂടി നോക്കിയാണ് പരിഗണിക്കുന്നത്. വിശ്വാസികളുടെ താത്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണം. ആചാരങ്ങളും കൂടി ഇക്കാര്യത്തില്‍ കണക്കിലെടുക്കേണ്ടതുണ്ട്. ക്ഷേത്രത്തിലെ സ്വത്ത് ക്ഷേത്രത്തിന്റേതാണ്. അതു പൊതുസ്വത്താണെന്നു വേണമെങ്കില്‍ പറയമെന്നും അദ്ദേഹം പറഞ്ഞു.