നരേന്ദ്രമോഡി നിരാഹാരം അവസാനിപ്പിച്ചു

single-img
19 September 2011

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി മൂന്നു ദിവസമായി നടത്തിവന്ന നിരാഹാരം അവസാനിപ്പിച്ചു. അതിനു ശേഷം അനുയായികളെ അഭിസംബോധന ചെയ്യവേ തന്റെ ദൗത്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇന്ത്യയെ ഐക്യപ്പെടുത്താന്‍ തന്റെ ഉപവാസത്തിലൂടെ സാധിച്ചുവെന്നും നിരാഹാരം അവസാനിപ്പിച്ച ശേഷം മോഡി പറഞ്ഞു. ന്യൂനപക്ഷത്തിനോ ഭൂരിപക്ഷത്തിനോ വേണ്ടി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഗുജറാത്തിന്റെ മൊത്തം വികസനത്തിനായിട്ടാണ് തന്റെ പ്രവര്‍ത്തനമെന്നും മോഡി പറഞ്ഞു.