ഹര്‍ത്താല്‍ പൂര്‍ണ്ണം; പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറ്

single-img
18 September 2011

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണിയും ബിജെപിയും സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തിരുവനന്തപുരം പാറാശാലയ്ക്കു സമീപം കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ആലപ്പുഴ പുറക്കാടിനു സമീപവും കെഎസ്ആര്‍ടിസി ബസിനു നേര്‍ക്ക് കല്ലേറുണ്ടായി. പാലക്കാട് – തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.