പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഭാഗീകമായി തുറന്നിരുന്നുവെന്ന് വെളിപ്പെടുത്തല്‍

single-img
18 September 2011

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ അടുത്തിടെ ഭാഗീകമായി തുറന്നതായി ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയ അഡ്വ. സുന്ദര്‍ രാജന്റെ പ്രതിനിധി അഡ്വ. ബാലഗോവിന്ദന്‍ വെളിപ്പെടുത്തി. ക്ഷേത്രസ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച ആദ്യ സമിതിയാണ് നിലവറ ഭാഗീകമായി തുറന്നത്. നിലവറയിലെ വെള്ളിപ്പാത്രങ്ങള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഉള്ളിലേക്കുളള അറ തുറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ബാലഗോവിന്ദന്‍ പറഞ്ഞു. ബി നിലവറ തുറക്കരുതെന്നും തുറന്നാല്‍ ആപത്തുണ്ടാകുമെന്നുമായിരുന്നു അടുത്തിടെ രാജകുടുംബം നടത്തിയ ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നത്.