മന്ത്രി ജോസഫിനു എസ്.എം.എസ് കേസില്‍ സമന്‍സ്

single-img
17 September 2011

തൊടുപുഴ: തൊടുപുഴ സ്വദേശിനിയായ സുരഭി ദാസ് എന്ന സ്ത്രീയുടെ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് അയച്ചതുമായി ബന്ധപ്പെട്ടുണ്ടായ പരാതിയില്‍ മന്ത്രി പി.ജെ. ജോസഫിനു സമന്‍സ് അയയ്ക്കാന്‍ തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ്. ജഡ്ജി രവിചന്ദാണു കേസെടുത്തു സമന്‍സ് അയയ്ക്കാന്‍ ഉത്തരവിട്ടത്. അടുത്ത മാസം 22-നു പരാതി വീണ്ടും പരിഗണിക്കുമ്പോള്‍ പി.ജെ. ജോസഫ് നേരിട്ടു ഹാജരാകണമെന്നും കോ ടതി നിര്‍ദേശിച്ചു. ഐപിസി വ കുപ്പ് 354-ല്‍ 511, 506 ല്‍ ഒന്ന്, ഐടി ആക്റ്റ് 66എ എന്നിവ പ്രകാരമാണു സമന്‍സ് അയയ്ക്കുന്നത്. സുരഭി, അഡ്വ. സനല്‍ മുഖേന സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

ബിഎസ്എന്‍എല്‍ മാനേജര്‍, ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാര്‍, ഇ.എസ്. ബിജിമോള്‍ എംഎല്‍എ, പരാതിക്കാരിയുടെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന ജയ്‌മോന്‍ എന്നിവരില്‍നിന്നു കോടതി മൊഴിയെടുത്തിരുന്നു. കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നു ബിജിമോള്‍എംഎല്‍എ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

നേരത്തേ പോലീസില്‍ പരാ തി നല്‍കിയപ്പോള്‍ പ്രാഥമികാ ന്വേഷണത്തിനു ശേഷം പരാതി യില്‍ കഴമ്പില്ലെന്നു പറഞ്ഞ് കേ സ് എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.