പെട്രോള്‍ വില: ലിറ്ററിന് 70 പൈസ കുറയും

single-img
17 September 2011

കോഴിക്കോട്: പെട്രോള്‍ വില ലിറ്ററിന് 70 പൈസ കുറയും. വര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി സര്‍ക്കാര്‍ വേണ്‌ടെന്ന് വച്ചു. കോഴിക്കോട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
108കോടി രൂപ ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലവര്‍ധനയെ ന്യായീകരിക്കുന്നില്ലെന്നും ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്ന സമയത്ത് പെട്രോളിനും പാചകവാതകത്തിനും വില ഉയര്‍ത്തരുതെന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സാഹചര്യങ്ങള്‍ കൊണ്ട് ഇതിനു കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. നികുതി ഉപേക്ഷിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ചത്തെ വാഹന പണിമുടക്കില്‍ നിന്ന് മോട്ടോര്‍ വാഹന തൊഴിലാളി യൂണിയനുകള്‍ പിന്‍മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.