തിങ്കളാഴ്ച എല്‍.ഡി.എഫ്- ബി.ജെ.പി ഹര്‍ത്താല്‍

single-img
17 September 2011

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത യൂണിയന്‍ വാഹനപണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ സമരത്തിന് പിന്തുണ നല്‍കിയാല്‍ മതിയെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നെങ്കിലും കഴിഞ്ഞ നാലു മാസത്തിനിടെയുണ്ടായ രണ്ടാമത്തെ വില വര്‍ധനയാണിതെന്നും ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ പ്രകടിപ്പിക്കേണ്ടതുണ്‌ടെന്നും യോഗം വിലയിരുത്തുകയായിരുന്നു. അതേസമയം ബി.ജെ.പിയും തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.