ഏകദിന റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

single-img
16 September 2011

ദുബായ്: അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന്റെ നാണക്കേട് മാറുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് അടുത്ത അടി. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 3-0 ന് പരസ്‌നപര തൂത്തുവാരിയ ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനാണ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം ഇടിച്ചത്. ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്.

രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ യഥാക്രമം ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ്. ടീമിന്റെ റാങ്കിംഗ് ഇടിവിനൊപ്പം നായകന്‍ ധോണിയ്ക്കും സ്ഥാനചലനമുണ്ടായി. ആറാം സ്ഥാനത്താണ് ധോണി. വിരാട് കൊഹ്‌ലി ഒന്‍പതാം സ്ഥാനത്തുണ്ടെങ്കിലും ഇന്ത്യന്‍ ബൗളര്‍മാരില്‍ ഒരാള്‍ പോലും ആദ്യ പത്തു സ്ഥാനത്തില്ല.