ജോര്‍ജ് കത്തയച്ചത് പാര്‍ട്ടിയോടാലോചിക്കാതെ; കെ.എം. മാണി

single-img
16 September 2011

കോഴിക്കോട്: ജഡ്ജിക്കെതിരേ പി.സി. ജോര്‍ജ് കത്തയച്ചത് പാര്‍ട്ടിയോടാലോചിക്കാതെയാണെങ്കിലും ഒരു പൗരന്‍ എന്ന നിലയില്‍ ചെയ്ത പ്രവര്‍ത്തനം ശരിതന്നെയാണെന്ന് കെ.എം.മാണി. വിദേശത്തായിരുന്ന മാണി കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് വിശദമായി പഠിച്ചശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധനവ് മൂലം ജനങ്ങള്‍ക്കുണ്ടായ ഭാരം കുറയ്ക്കാന്‍ ഉചിതമായ നടപടി മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.