ശ്രീജേഷിനു കേരളത്തിന്റെ സമ്മാനം 5 ലക്ഷം രൂപ

single-img
15 September 2011

തിരുവനന്തപുരം: ഇന്ത്യന്‍ ഹോക്കിയില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനതാരം പി.ആര്‍. ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സ്‌പോര്‍ട്‌സ് വകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പ്രഖ്യാപിച്ചു. കൂടാതെ ടീം മാനേജര്‍ രമേശ് കോലപ്പയ്ക്ക് 50,000 രൂപയും നല്‍കാന്‍ പ്രഖ്യാപനമായി. ഇന്നലെ ഹോക്കി കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.