Latest News

ശ്രീപത്മനാഭസ്വാമിക്ഷേത്രം: സുരക്ഷയ്ക്ക് കേന്ദ്രസേന വേണ്ടെന്ന് കേരളം

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേനയുടെ ആവശ്യം ഇപ്പോഴില്ലെന്നും സംസ്ഥാന പോലിസിനെ നിയോഗിച്ചാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്ര സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിക്കണമെന്ന് വിദഗ്ധസംഘം നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്രത്തില്‍ അഞ്ചു തലങ്ങളിലായി സുരക്ഷാ സംവിധാനം ഒരുക്കുമെന്നും സുരക്ഷാ പദ്ധതി ഉടന്‍ നടപ്പിലാകുമെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.