രാജസ്ഥാനില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ 9 മരണം

single-img
15 September 2011

ജയ്പൂര്‍: രാജസ്ഥാനില്‍ ഗുജ്ജാറുകളും മുസ്‌ലിംങ്ങളും തമ്മിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. രാജസ്ഥാനിലെ ഭരത്പുര്‍ ജില്ലയില്‍ ശ്മശാന ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലസ് നടത്തിയ വെടിവയ്പ്പിലാണ് ഭൂരിപക്ഷം മരണങ്ങളും നടന്നത്.