പെട്രോള്‍ വിലവര്‍ദ്ധനവ്; ജനത്തിന് ഇരുട്ടടി… അമര്‍ഷം പുകയുന്നു

single-img
15 September 2011

പെട്രോള്‍വില വീണ്ടും വര്‍ദ്ധിച്ചു. ലിറ്ററിന് 3.14 രൂപയാണ് വില വര്‍ധിച്ചിരിക്കുന്നത്. നാലുമാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് പെട്രോള്‍ വില കൂടുന്നത്. രാജ്യത്ത് പെട്രോളിന് ഇതോടെ ഒരു വര്‍ഷത്തിനുള്ളില്‍ കൂടിയത് 14 രൂപയാണ്. പുതിയ വില വര്‍ധനവ് പ്രാബല്യത്തിലായതോടെ കേരളത്തില്‍ പെട്രോള്‍ വില ലിറ്ററിന് 70 രൂപയായി.

Support Evartha to Save Independent journalism

അതേ സമയം പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം നടന്നു. എല്ലാ രാഷ്‌രടീയ പാര്‍ട്ടികളും വിലവര്‍ദ്ധനവിനെ ശക്തമായി അപലപിച്ചു. ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ട്രയിന്‍ തടയലും നടന്നു. വിലവര്‍ദ്ധനവ് മുന്‍കൂട്ടിക്കണ്ട് പമ്പ് പൂട്ടിയതിനെതിരെ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പമ്പ് അടിച്ചു തകര്‍ത്തു. സംസ്ഥാനത്തുടനീളം ജനങ്ങളുടെ നട്ടെല്ലൊടിച്ച വിലവര്‍ദ്ധനവിനെതിരെ അമര്‍ഷം പുകയുകയാണ്.