വയനാട്ടില്‍ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം

single-img
15 September 2011

കല്‍പറ്റ: വയനാട്ടില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. വയനാട് വൈത്തിരിയില്‍ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. കല്‍പറ്റയിലും മുഖ്യമന്ത്രിക്കെതിരേ പ്രകടനവും നടന്നു. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമസിമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം. ആദിവാസി ക്ഷേമസമിതിയുടെ േനതൃത്വത്തില്‍ ഇന്ന് വയനാടില്‍ കരിദിനം ആചരിക്കുകയുമാണ്.