സിര്‍ത്തേയില്‍ വിമത മുന്നേറ്റം

single-img
15 September 2011

ട്രിപ്പോളി: ഗദ്ദാഫിസേനയുടെ ചെറുത്തുനില്‍പ്പിനിടെ തീരദേശ നഗരമായ സിര്‍ത്തേയില്‍ ലിബിയന്‍ വിമതസേന മുന്നേറ്റം നടത്തുന്നതായി ഇടക്കാല ഭരണ സമിതി നേതാവ്. അതേസമയം, ഗദ്ദാഫി സേനയുടെ കനത്ത പ്രതിരോധമാണ് വിമതസേന നേരിടുന്നത്. അതേസമയം ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയും ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളി സന്ദര്‍ശിച്ചു. പ്രസിഡന്റ് ഗദ്ദാഫി അധികാര ഭ്രഷ്ടനാക്കപ്പെട്ട് വിമതഗവണ്‍മെന്റ് അധികാരത്തിലേറാനുള്ള സാദ്ധ്യത വന്നതോടെയാണ് ഇവര്‍ ലിബി സന്ദര്‍ശിക്കുവാനുള്ള തീരുമാനമെടുത്തത്.